KOYILANDY DIARY.COM

The Perfect News Portal

ബഡ്‌സ് സെന്റര്‍ പ്രവേശനോത്സവം

കൊയിലാണ്ടി; പി. രാജീവന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നഗരസഭ പെരുവട്ടൂരില്‍  ആരംഭിച്ച ബഡ്‌സ് റിഹാബിലേഷന്‍ സെന്ററില്‍ പ്രവര്‍ത്തനോത്സവവും, പ്രവേശനോത്സവവും നഗരസഭാ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ബഡ്‌സ് റിഹാബിലേഷന്‍ സെന്ററിനിനാവശ്യമായ എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭാ വൈസ്‌ചെയര്‍മാന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ഡി.എം.സി; പി.സി.കവിത, ദിവ്യ സെല്‍വരാജ്, എം. സുരേന്ദ്രന്‍, കെ.വിജയന്‍, കെ.വി.സുരേഷ്, ഷിബിന്‍ കണ്ടത്തനാരി, എ. സുധാകരന്‍, എ.കെ.രമേശന്‍, എസ്.കെ.വിനോദ്, ഗോകുല്‍ദാസ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ പത്മിനി, കെ. ബാലകൃഷ്ണന്‍, വി.സുന്ദരന്‍, ഗോപിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *