ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സെൻ്ററിൻ്റെ ചുമതലയുള്ള അധ്യാപകൻ വി.കെ. സുരേഷ് കുമാർ കിറ്റ് ഏറ്റുവാങ്ങി. വി.ടി. സുരേന്ദ്രൻ, കെ.പി. പ്രഭാകരൻ, കെ.പി. വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, രാമകൃഷ്ണൻ മൊടക്കല്ലൂർ, സിബിൻ. കെ.ടി, എൻ. മുരളീധരൻ, ബാലകൃഷ്ണൻ, ടി.കെ.ഗോപാലൻ എടവന, ശ്രീജു പെരുവട്ടൂർ, കെ.ടി. കാർത്തിക എന്നിവർ പങ്കെടുത്തു.


