KOYILANDY DIARY

The Perfect News Portal

ബജറ്റ് 2021: ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്; സൗജന്യ വാക്‌സിന് ആയിരം കോടി;

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്കിക്കൊണ്ട് രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു കോവിഡാനനന്തര ലോകത്തിനനുസരിച്ച്‌ കേരളത്തെ മാറ്റിയെടുക്കാൻ സര്ക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്ച്ചയാണിത്. പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ സര്ക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാൽ പറഞ്ഞു.

  • കോവിഡ് പ്രതിസന്ധി നേരിടാന് 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു.
  • 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും.
  • ഉപജീവനം പ്രതിസന്ധിയിലായവര്ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി
  • ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന് 2500 കോടി രൂപ.
  • 18 വയസ്സിന് മുകളിലുള്ളവര്ക്ക് സൗജന്യ വാക്സിന് ലഭ്യമാക്കാന് 1000 കോടി രൂപ.
  • സര്ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്ക്കും സൗജന്യ വാക്സിന് ഉടന് ലഭ്യമാക്കും.
  • കോവിഡ് സാഹചര്യത്തില് പുതിയ നികുതികളില്ല. നികുതി ഒറ്റത്തവണ തീര്പ്പാക്കല് തുടരും.
  • പകര്ച്ച വ്യാധികൾ തടയുന്നതിനായി മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്കുകൾ. സിഎച്ച്‌സി, പിഎച്ച്‌സികളിൽ 10 ഐസൊലേഷൻ കിടക്കകൾ.
  • വാക്സിന് വിതരണ കേന്ദ്രത്തിന് പത്ത്കോടി. ലൈഫ് സയന്സ് പാര്ക്കിൽ വാക്സിൻ ഉല്പാദന യൂണിറ്റുകള്, വാക്സിന് ഗവേഷണത്തിന് പദ്ധതിയുണ്ടാക്കും.
  • പ്രാഥമിക സഹകരണ സംഘങ്ങള്ക്ക് 2000 കോടി രൂപ വായ്പ.
  • തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാര്ഗങ്ങൾ സ്വീകരിക്കും.
  • തൊഴില് സംരംഭങ്ങള്ക്ക് 1600 കോടി രൂപ വായ്പ.
  • കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്ഷിക വായ്പ്. കൃഷിക്കാര്ക്ക് 4 ശതമാനം പലിശ നിരക്കില് 5 ലക്ഷം വരെ വായ്പ.
  • തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവ്. ആദ്യഘട്ടത്തില് കിഫ്ബിയിൽ നിന്ന് 1500 കോടി.
  • കൃഷിഭവനുകള് സ്മാര്ട്ട് ആക്കാന് ആദ്യഘട്ടമായി 10 കോടി.

കുടംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *