KOYILANDY DIARY.COM

The Perfect News Portal

ബംഗാള്‍ സ്വദേശിയായ യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: ബംഗാള്‍ സ്വദേശിയായ യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍. വെസ്റ്റ് ബംഗാള്‍ ബാന്‍ഗുര ജില്ലയില്‍ നരന്‍പൂര്‍ പാഞ്ച്പാറ സഞ്ജയ് അല്‍ദാറിന്റെ മകന്‍ അജന്തോഹല്‍ദാര്‍ (19) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവ് വെള്ളുവമ്ബ്രത്തെ കെ എസ് ഇ ബി ഓഫീസ് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇന്നലെ രാവിലെ ആറ് മണിയോടെ ഓഫീസിലെത്തിയ കെ എസ് ഇ ബി ജീവനക്കാരാണ് ഇയാള്‍ വരാന്തയില്‍ തൂങ്ങി മരിച്ചതായി കണ്ടത്.

ഇക്കഴിഞ്ഞ 12നാണ് യുവാവ് ജോലിക്കായി കേരളത്തിലെത്തിയത്. പ്രണയ നൈരാശ്യമാണ് മരണത്തിന് കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മഞ്ചേരി അഡീഷണല്‍ എസ് ഐ ഷാജിമോന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോഴിക്കോട് ഇലക്‌ട്രിക് ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *