ബംഗളൂരുവിലെ തടാകങ്ങള്‍ വീണ്ടും നുരഞ്ഞുപൊന്തി

ബംഗളുരു: കനത്ത മഴയ്ക്ക് പിന്നാലെ ബംഗളൂരുവിലെ തടാകങ്ങള്‍ വീണ്ടും നുരഞ്ഞുപൊന്തി. ബെലന്തൂര്‍, വര്‍ത്തൂര്‍ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നു.
രാസമാലിന്യങ്ങള്‍ കൂടുതല്‍ ഒഴുകിയെത്തിയതാണ് തടാകം പതഞ്ഞുപൊങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി.

