ഫ്രാൻസിന്റെ കളി കാണാൻ കൊയിലാണ്ടി സ്വദേശി റഷ്യയിലെത്തി
കൊയിലാണ്ടി: ഫ്രാൻസിന്റെ ലോകകപ്പ് ഫുട്ബോബോൾ മത്സരംകാണാനായി കടുത്ത ആരാധകൻ പെരുവട്ടൂർ താ വോളി തൗഫീഖ് റഷ്യയിലെത്തി. ജൂൺ 16ന് ഫ്രാൻസും ആസ്ത്രേലിയയും തമ്മിലുള്ള മൽസരം കാണാനായാണ് തൗഫീഖ് റഷ്യയിലെത്തിയത്.
കസാൻ അറീന സ്റ്റേഡിയത്തിലാണ്ടി മൽസരം 45000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ 3.30നാണ് മൽസരം. മൽസരം കാണാൻ ടിക്കറ്റിനായി ഒരു വർഷം മുമ്പ് തന്നെ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു. എന്നാൽ ശ്രമം തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ മാർച്ച് മാസത്തിലാണ് ഓൺലൈൻ മുഖെനെ ടിക്കറ്റ്ലഭിച്ചത്.

11-ാം തിയ്യതി ഡൽഹിയിൽ നിന്നും യാത്ര തിരിച്ച് കസാക്കിസ്ഥാനിലെക്കും, അവിടെ നിന്ന് റഷ്യയിലെത്തുകയാ യിരുന്നു. ഇന്ത്യയിലെ ഫ്രാൻസ് ഫുട്ബോൾ ആരാധകരെ ഉൾപ്പെടുത്തി ഔദ്യോഗിക ആരാധക ഗ്രൂപ്പ് സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് തൗഫീഖ്. സി നൈദാൻ സിദാൻ എന്ന ഫ്രഞ്ച് ഫുട്ബോൾ താരത്തെ മനസ്സിലാരാധിച്ച് തുടങ്ങിയ താണ് ഫ്രാൻസ് എന്ന രാജ്യം തൗഫീഖിന്റെ മനസ്സിനെ കീഴടക്കിയത്. ബoഗളുരുവിൽ ജറ്റ് എയർവേഴ്സിൽ ഉദ്യോഗസ്ഥനാണ് തൗഫീഖ്.




