ഫോറസ്‌റ്റ് ഗാര്‍ഡിനെ വെടിവച്ചുകൊന്നയാളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

കോഴിക്കോട്: താമരശേരിയില്‍ ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചുകൊന്നയാളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ദേവദാസ് എന്ന ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന ഹണ്ടര്‍ കെ കെ മമ്മദിന്റെ ശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. 2010 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. താമരശേരി പൊലീസാണ് കേസ് അന്വേഷിച്ചത്.
