ഫോനി ചുഴലിക്കാറ്റ് ബംഗാളിലേക്കും വടക്കുകിഴക്കന്‍ മേഖലകളിലേക്കും കടന്നു

ഡല്‍ഹി: ഒഡീഷയില്‍ കനത്തനാശം വിതച്ച ഫോനി ചുഴലിക്കാറ്റ് ബംഗാളിലേക്കും വടക്കുകിഴക്കന്‍ മേഖലകളിലേക്കും കടന്നു. അതേസമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററായി കുറഞ്ഞു. അര്‍ധരാത്രിയോടെ ബംഗാളില്‍ കരതൊട്ട ഫോനി ഖരഖ്പൂരിലാണ് ആദ്യം വീശിയത്.ഹൂഗ്ലി ജില്ലയിലെത്തിയതോടെ കാറ്റിന്റെ വേഗത 40 കിലോമീറ്ററായി ചുരുങ്ങി. തീരദേശ മേഖലകളായ ദിഗ, താജ്പൂര്‍, തുടങ്ങിയ ഇടങ്ങളിലും കാറ്റ് വീശി.കൊല്‍ക്കത്തയടക്കമുള്ള പ്രധാനനഗരങ്ങളില്‍ കനത്തമഴ തുടരുകയാണ്.
ഖരഖ്പൂരിലും ബര്‍ദ്വാനിലും കനത്തമഴയെ തുടര്‍ന്ന് വെള്ളംപൊങ്ങി. കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 83 പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം 140 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം പത്തായി. തീര്‍ത്ഥാടന നഗരമായ പുരി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഫോനിയില്‍ വന്‍ മരങ്ങള്‍ കടപുഴകി, കെട്ടിടങ്ങളും റോഡുകവും വൈദ്യുതി – ടെലിഫോണ്‍ – ജലവിതരണ സംവിധാനങ്ങളും തകര്‍ന്നു. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. നിര്‍മാണത്തിലിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നു. ഭുവനേശ്വല്‍ എയിംസ് ആശുപത്രിയും ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചു.

ഹോസ്റ്റലിന്‍റെ മേല്‍ക്കൂര പറന്നുപോയി. കെട്ടിടങ്ങള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ കേടുപാടുണ്ടായി. വെള്ളസംഭരണികളും എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളം തകര്‍ന്നു. ചുഴലിക്കാറ്റ് കടന്നുപോയ ഒന്‍പതു ജില്ലകളിലെയും കെട്ടടങ്ങളുടെ ജനല്‍ ജില്ലുകള്‍ ഏറെക്കുറെ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. നാശനഷ്ടത്തിന്‍റെ വ്യാപ്തി വരും മണിക്കൂറുകളിലെ വ്യക്തമാകൂ.

1999 നുശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഫോണിയെ കാറ്റഗറി 4ല്‍ ആണ‌് പെടുത്തിയിരിക്കുന്നത‌്. മണിക്കൂറില്‍ 200–240 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റിന‌് പേരിട്ടത‌് ബംഗ്ലാദേശാണ‌്. ഫോണി എന്നാല്‍ പാമ്ബിന്റെ പത്തി എന്നാണ‌് അര്‍ഥം.

