ഫെയ്സ്ബുക്കില്‍ അംബേദ്കറെക്കുറിച്ച് മോശം പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: ഭരണഘടനാ ശില്പി ഡോ.അംബേദ്കറെക്കുറിച്ച് ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. പാണ്ടേശ്വര്‍ സ്വദേശി ദീപക് കമ്മത്താണ് അറസ്റ്റിലായത്.
ദളിത് നേതാവ് രമേഷ് കോട്ടിയന്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ദളിത് സമൂഹത്തെ ഒന്നാകെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങളും ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.

