ഫുട്ബോൾ ഫെസ്റ്റ് ആവേശമായി

കൊയിലാണ്ടി: പീപ്പിൾസ് അക്കാദമി ഫോർ സോക്കർ ( പാസ്) കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ ഫെസ്റ്റ് ആവേശമായി. കെ.ദാസൻ എം.എൽ.എ. ജേഴ്സി വിതരണം ചെയ്തു. രോഹൻ എസ്. കുന്നുമ്മലിന് നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉപഹാരം നൽകി.
ജൂനിയർ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹൻ എസ്. കുന്നുമ്മൽ മുഖ്യാതിഥിയായിരുന്നു. എ.പി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രേമൻ തറവട്ടത്ത്, കെ.രാജീവൻ, എം.കെ.റഷീദ്, പി.അനിൽകുമാർ, ടി സുരേഷ് ബാബു തുടങ്ങിയവർ ക്ലാസ്സെടുത്തു.

