ഫുട്ബോൾ പരിശീലനത്തിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു
കൊയിലാണ്ടി: പാസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ദീർഘകാല ഫുട്ബോൾ പരിശീലനത്തിലേക്ക് പുതിയ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. അണ്ടർ 12 വിഭാഗത്തിൽപ്പെട്ട 2005നും 2006 ഡിസം 31 നും ഇടയിൽ ജനിച്ച കുട്ടികൾക്കാണ് അവസരം.
ശനി, ഞായർ മറ്റ് അവധി ദിവസങ്ങളിലും വൈകിട്ട് മൂന്നു മണി മുതൽ 5 മണി വരെയാണ് പരിശീലനം. സെലക്ഷൻ ജൂലായ് 5, 6 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്നു. താൽപര്യമുള്ളവർ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പിയും, ഫോട്ടോയും സഹിതം രക്ഷിതാക്കളോടൊപ്പം എത്തിച്ചേരണം.

