ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്റെ ത്രിദിന ജനസമ്പര്‍ക്ക പരിപാടി സമാപിച്ചു

കൊയിലാണ്ടി: കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ത്രിദിന പ്രത്യേക ജനസമ്ബര്‍ക്ക പരിപാടി സമാപിച്ചു. കൊയിലാണ്ടി നഗരസഭ, ഐ.സി.ഡി.എസ്. എന്നിവയുമായി സഹകരിച്ചാണ് ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ സ്മിത എം. പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ചു
വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള സംശയ നിവാരണം, മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയവ ലഭ്യമാക്കിയിരുന്നു. സായ്നാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേന്ദ്ര സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികള്‍, വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള മല്‍സരങ്ങള്‍ എന്നിവയും ജനസമ്ബര്‍ക്ക പരിപാടിയോട് അനുബന്ധിച്ചു നടത്തിയിരുന്നു.

ചങ്ങിൽ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുന്ദരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ ബിനീഷ് ഡിജിറ്റല്‍ ബാങ്കിങ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സി. ഉദയകുമാര്‍, സി.സായ്നാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേന്ദ്ര സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികള്‍, വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള മല്‍സരങ്ങള്‍ എന്നിവയും ജനസമ്പര്‍ക്ക പരിപാടിയോട് അനുബന്ധിച്ചു നടത്തിയിരുന്നു.

