ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടന് ദിലീപ്

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടന് ദിലീപ്. ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് കാണിച്ച് ദിലീപ് ഭാരവാഹികള്‍ക്ക് കത്തെഴുതി. താന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്നും എന്നാല്‍ സംഘടനയ്ക്കൊപ്പം നില്‍ക്കുമെന്നും ദിലീപ് കത്തില്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപിനെ ഫിയോക്കിന്റെ പ്രസിഡന്റായി വീണ്ടും നിയമിച്ചിരുന്നു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞടുത്തത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സമയത്ത് ദിലീപിനെ പുറത്താക്കി, ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ദിലീപ് മുന്‍കൈയെടുത്താണ് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്.

