ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം
കൊയിലാണ്ടി> ഫാസിസ്റ്റ് വിരുദ്ധ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അരിക്കുളത്ത് ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാം മനുഷ്യരാവുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി. ഇന്ന് വൈകുന്നേരം കാരയാട് കുരുടിമുക്കില്‍ മാനവ സൗഹൃദ സന്ദേശ യാത്ര നടക്കും. 24ന് രാവിലെ 9 മണിക്ക് കാരയാട് നിന്നാരംഭിക്കുന്ന പദയാത്ര ഊരളളൂരില്‍ സമാപിക്കും. 30ന് അരിക്കുളത്ത് മാനവികതക്കായി വരയും, വര്‍ണ്ണവും, വാദ്യവും, ആട്ടവും, പാട്ടും നടക്കും. എം.പി വീരേന്ദ്ര കുമാര്‍, പി.ടി തോമസ്, പി.ജെ ആഞ്ചലോസ്, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇ.ദിനേശന്‍, സാജിദ് ഏക്കാട്ടൂര്‍, പി.കുട്ടികൃഷ്ണന്‍ നായര്‍, കാരയാട് കുഞ്ഞികൃഷ്ണന്‍, പി.മുഹമ്മദലി, ടി.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.



