ഫാസിസത്തിനെതിരെ എസ്. എഫ്. ഐ. പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി : നോട്ട് നിരോധനത്തെതുടർന്ന് രാജ്യം അനുഭവിക്കുന്ന ദുരന്തത്തെക്കുറിച്ച് പ്രതികരിച്ച സാംസ്‌ക്കാരിക നായകന്മാരായ എം. ടി. വാസുദേവൻ നായർ, സംവിധായകൻ കമൽ എന്നിവർക്കെതിരെയും, ലോകം ആദരിക്കുന്ന ധീര വിപ്ലവകാരി ചെ ഗുവേരയെക്കുറിച്ച് ആർ. എസ്. എസ്., ബി. ജെ. പി നേതാക്കൾ നടത്തിയ അസഹിഷ്ണുതക്കെതിരെ എസ്. എഫ്. ഐ. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. എസ്. എഫ്. ഐ. സംസ്ഥാന കമ്മിറ്റി അംഗം ഫഹദ്ഖാൻ ഉദ്ഘാടനം ചെയ്തു. സംസ്‌കൃത കോളജിൽ നടന്ന പരിപാടിയിൽ അനീന അദ്ധ്യക്ഷതവഹിച്ചു. ഏരിയാ നേതാക്കളായ രാഹുൽരാജ്, റിബിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. അതുൽ സ്വാഗതംപറഞ്ഞു.
