KOYILANDY DIARY.COM

The Perfect News Portal

ഫസല്‍ വധം: സിബിഐ ഒളിച്ചു കളിക്കരുതെന്ന് സിപിഐ എം

തിരുവനന്തപുരം > തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ യഥാര്‍ഥ കൊലയാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ തയാറാകാതെ സിബിഐ ഒളിച്ചു കളിക്കരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്നും യഥാര്‍ഥ കൊലപാതകികള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും വ്യക്തമാക്കുന്ന മൊഴിയും തെളിവും കേരള പൊലീസ് സിബിഐക്ക് കൈമാറിയിട്ടു്. 2006 ഒക്ടോബര്‍ 22 നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനും പത്രവിതരണക്കാരനുമായ ഫസല്‍ കൊല്ലപ്പെട്ടത്. പിറ്റേ ദിവസം തന്നെ ആര്‍എസ്‌എസ് ആണ് കൊലയാളികള്‍ എന്ന് അന്നത്തെ എന്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

പിന്നീട് അവര്‍ കരണം മറിഞ്ഞ് സിപിഐ എമ്മിനെ വേട്ടയാടാന്‍ സഹായിച്ചെങ്കിലും സംഘപരിവാറിലെ പൊട്ടിത്തെറി ഫസല്‍ സംഭവത്തിലെ ഉള്ളറകള്‍ വെളിച്ചത്തു കൊണ്ടുവന്നരിന്നു. എന്നിട്ടും സിബിഐ രാഷ്ട്രീയ പ്രേരിതമായി സിപിഐ എം നേതാക്കളെ വേട്ടയാടുകായിരുന്നു.

Advertisements

ഏറ്റവും ഒടുവില്‍ ഫസല്‍ വധത്തില്‍ നേരിട്ട് പങ്കെടുത്ത ആള്‍ തന്നെ പൊലീസിന് കുറ്റ സമ്മത മൊഴി കൊടുത്തിട്ടും സിബിഐക്ക് കുലുക്കമില്ല. ആര്‍എസ്‌എസ്സുകാരനായ സുബീഷിന്റെ കുറ്റസമ്മതമൊഴിയിലാണ് യഥര്‍ഥ സംഭവം വിശദീകരിക്കുന്നത്. ഈ മൊഴിയും അനുബന്ധ തെളിവുമാണ് കേരള പൊലീസ് സിബിഐക്ക് കൈമാറിയത്. ഇതേ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചിറ്റാരിപ്പറമ്ബിലെ പവിത്രന്‍ വധക്കേസില്‍ കോടതി ഉത്തരവ് പ്രകാരം പൊലീസ് പുനരന്വേഷണം ആരംഭിച്ചത്. ഒരേ മൊഴിയില്‍ പറയുന്ന ഒന്നില്‍ കോടതി ഉത്തരവിട്ടത് രണ്ടാമത്തെ കേസിനും ബാധകമാക്കണം. ഇനി ഫസല്‍ കേസില്‍ പുനരന്വേഷണം നടത്താനുള്ള നടപടി എടുക്കേണ്ടത് സിബിഐയാണ്.

കേസന്വേഷണം പൂര്‍ത്തിയാക്കിയാലും പുതിയ തെളിവ് ലഭിച്ചാല്‍ പുനരന്വേഷണം നടത്താമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ കോടതി നടപടി സ്വീകരിക്കണം. സിപിഐ എമ്മിനെതിരെ ഏകപക്ഷീയമായ കുറ്റാരോപണം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പോലും യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഫസലിനോട് ആര്‍എസ്‌എസ്സുകാര്‍ക്ക് വൈരാഗ്യമുായിരുന്നുവെന്ന് എന്‍ഡിഎഫുകാര്‍ തന്നെ മൊഴി കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തിലെ വിശദാംശങ്ങളിലും ആര്‍എസ്‌എസുകാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇരുപത്തിയൊന്ന് പേരുടെയെങ്കിലും മൊഴികളുണ്ട്.

ഫസലിന്റെ സഹോദരങ്ങള്‍ തന്നെ ഈ കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെടുന്നു. ഇനിയും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച്‌ സിബിഐ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയോട് തന്നെയുള്ള വെല്ലുവിളിയാണ്. സിബിഐ യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാനും നിരപരാധികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാനും തയ്യാറാകണം.

ഫസല്‍ വധകേസസില്‍ നിരപരാധികളെന്ന് വ്യക്തമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നാലര വര്‍ഷമായി സ്വന്തം നാട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല. രണ്ടര വര്‍ഷം ജയിലിലും പിന്നീട് എറണാകുളം ജില്ലയില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയാത്ത അസാധാരണ അവസ്ഥയിലുമാണ്. ജോലി ചെയ്ത് ജീവിക്കാന്‍പോലും അനുവദിക്കാതെ നാലര വര്‍ഷമായി നിരപരാധികള്‍ വേട്ടയാടപ്പെട്ടതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും. ജീവനാംശം പോലുമില്ലാതെ രണ്ട് കുടുംബങ്ങള്‍ കഴിയുന്നത് നിരവധി നിയമപ്രശ്നവും സാമൂഹ്യ പ്രശ്നവും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ നിരപരാധികളായ ഇവരെ ഉടന്‍ വിട്ടയക്കാനും പുനരന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പിടികൂടാനും സിബിഐ തയ്യാറാകണം. നീതിന്യായ വ്യവസ്ഥ ഉറപ്പുവരുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടാകണം

Share news

Leave a Reply

Your email address will not be published. Required fields are marked *