ഫറോക്ക് കോ-ഓപ്പറേറ്റീവ് ആട്സ് ആന്റ് കൊമേഴ്സ് കോളേജില്‍ ചരിത്ര പ്രദര്‍ശനം

ഫറോക്ക്: ഫറോക്ക് കോ-ഓപ്പറേറ്റീവ് ആട്സ് ആന്റ് കൊമേഴ്സ് കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയുടെ 60-ാം വാര്‍ഷികം പ്രമാണിച്ച് ആരംഭിച്ച മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചരിത്ര പ്രദര്‍ശനം എം.എല്‍.എ. വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, ആര്‍ക്കെയ്വ്സ് ഡിപ്പാര്‍ട്ട്മെന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം, ഫറോക്ക് കോ-ഓപ്പറേറ്റീവ് കൊമേഴ്സ് കോളേജ് ചരിത്രവിഭാഗം എന്നിവര്‍ ഒരുക്കിയ പുരാവസ്തുക്കളുടെയും ചരിത്രാവശിഷ്ടങ്ങളുടെയും ചരിത്രരേഖകളുടെയും അപൂര്‍വ്വ ചിത്രങ്ങളും ഫോട്ടോകളും, നാണയ കറന്‍സി ശേഖരം, സ്റ്റാമ്പുകളുടെ ശേഖരം എന്നിവ പ്രദര്‍ശനത്തിലുണ്ട്.
കോഴിക്കോടിന്റെ ചരിത്രത്തെ സൂചിപ്പിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം എല്ലാ ദിവസവും ഉണ്ടായിരിക്കും. കോളേജ് അങ്കണത്തില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ഡോക്ടര്‍ കെ.ആര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവിയും സിന്‍ഡിക്കേറ്റ് മെമ്ബറുമായ ഡോ:പി. ശിവദാസന്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ റോസ്മേരി, പരിപാടിയുടെ കോ – ഓഡിനേറ്റര്‍ പ്രൊഫ: പി.കെ.ശശി എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘം സെക്രട്ടറി എ.വി. കൃഷ്ണന്‍ സ്വാഗതവും ഡയറക്ടര്‍ ഇ. പ്രസന്ന നന്ദിയും പറഞ്ഞു.
