പന്തീരാങ്കാവ് യു.എ.പിഎ. കേസ്: അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരാകും. കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

