പൗരത്വ നിയമ ഭേദഗതി: കോഴിക്കോട് പ്രതിഷേധത്തില്‍ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. മൂന്നു പശ്ചിമബംഗാള്‍ സ്വദേശികളെ വീട്ടില്‍ കയറി ആക്രമിച്ചു. സംഭവത്തില്‍ ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
നാദാപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. മുഖം മറച്ചെത്തിയ പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നു തൊഴിലാളികള്‍ ആരോപിച്ചു. തങ്ങള്‍ക്ക് വധഭീഷണി ഉണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

