പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി കോ – ഓർഡിനേഷൻ കമ്മിറ്റി നിവേദനം നൽകി

കൊയിലാണ്ടി: മുന്നൊരുക്കം ഇല്ലാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി കോ – ഓർഡിനേഷൻ കമ്മിറ്റി നഗരസഭാ ചെയർമാന് നിവേദനം നൽകി. പ്ലാസ്റ്റിക് നിരോധനം കാലഘട്ടത്തിന്റെ അനിവാര്യമാണ്. പ്ലാസ്റ്റിക് മാലിന്യം നമ്മുടെ നാട്ടിൽ നിന്നും ഇല്ലായ്മ ചെയ്യേണ്ടത് തന്നെയാണ്. പക്ഷെ മുന്നൊരുക്കം ഇല്ലാതെയുള്ള നിരോധനം പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കും.
സർക്കാർ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനതിന്റെ അവ്യക്തത നീക്കി വളരെ മുൻ കരുതലോടെ നടപ്പാക്കണം എന്നും. വ്യാപാരികളുടെ ആശങ്ക ദൂരീകരിക്കണം എന്നും ആവശ്യപെട്ട് കൊയിലാണ്ടി വ്യാപാരി കോഡിനേഷൻ കമ്മറ്റിയുടെ നിവേദനം നഗരസഭ ചെയർമാന് കോർഡിനേഷൻ ഭാരവാഹികളായ കെ. കെ. നിയാസ്, കെ. പി ശ്രീധരൻ. പി. കെ ഷുഹൈബ് തുടങ്ങിയവർ ചേർന്ന് കൈമാറി. കെ പി. രാജേഷ്, അസീസ്, പി .പ്രജീഷ്, കെ. വി. റഫീഖ്, ബാലകൃഷ്ണൻ, പ്രമോദ്, മനീഷ്, അജീഷ് തുടങ്ങിയവരും പങ്കെടുത്തു.

