പ്രഥമ ഒ.എൻ.വി സാഹിത്യപുരസ്കാരം കവയിത്രി സുഗതകുമാരിക്ക്

തിരുവനന്തപുരം: പ്രഥമ ഒ.എൻ.വി സാഹിത്യപുരസ്കാരം കവയിത്രി സുഗതകുമാരിക്ക്. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഒ.എൻ.വിയുടെ ജന്മവാർഷികദിനമായ മേയ് 27ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ പുരസ്കാരം സമ്മാനിക്കും.
ഒ.എൻ.വി യുവ സാഹിത്യപുരസ്കാരത്തിന് ആര്യാ ഗോപിയുടെ ‘അവസാനത്തെ മനുഷ്യൻ’, സുമേഷ് കൃഷ്ണെൻറ രുദ്രാക്ഷരം എന്നീ കൃതികൾ അർഹമായി. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. തുക ഇരുവർക്കും വീതിച്ചുനൽകും

ഒ.എൻ.വി കൾചറൽ അക്കാദമി പ്രസിഡൻറ് അടൂർ ഗോപാലകൃഷ്ണൻ, പുരസ്കാര നിർണയ സമിതി അംഗം പ്രഭാവർമ എന്നിവർ വാർത്തസമ്മേളനത്തിലാണ് പുരസ്കാരവിവരം അറിയിച്ചത്.

