പ്രേരക് മാരുടെ മേഖലാ യോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജില്ലാ സാക്ഷരതാ മിഷന്റെയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രേരക് മാരുടെ മേഖലാ യോഗവും മാനസിക സമ്മര്‍ദം എന്ന വിഷയത്തില്‍ ക്ലാസും നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി മീത്തല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ.പി.രാമദാസ് അധ്യക്ഷത വഹിച്ചു. നോഡല്‍ പ്രേരക്മാരായ സി.ഗോവിന്ദന്‍, പി.കെ.യമുന, പി.ഷീന, എം.ദീപ, എന്‍.പി.സുധ, എസ്.ശ്രീജിത്ത് കുമാര്‍, കെ.പി. ശൈലജ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വായ നായര്‍ ക്ലാസെടുത്തു.
