പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആളെ
കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാട് കാക്കച്ചികണ്ടി അൻസീർ (22) നെയാണ് പിടികൂടിയത്.
കാപ്പാട് ഒരു വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയുടെ സ്വർണാഭരണം തട്ടിപറിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
