പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്: ജെഡിയുവിലേക്കെന്ന് സൂചന

പട്ന: പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. ആരാണെന്നല്ലേ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലേയ്ക്ക് എത്തിച്ച ചാണക്യന്. ഇദ്ദേഹം പ്രമുഖ പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ പ്രചാരണങ്ങളെ മുന്നില്‍ നിന്ന് നയിച്ചിരുന്നത് പ്രശാന്ത് കിഷോറായിരുന്നു. മോദിയുടെ ജയത്തില്‍ നിര്‍ണായക സ്വാധീനവും അദ്ദേഹത്തിന്റേതായിരുന്നു.
അതേസമയം നിതീഷ് കുമാറിന്റെ ജെഡിയുവിലേക്കാണ് അദ്ദേഹത്തിന്റെ ചായ്വെന്നാണ് സൂചന. അദ്ദേഹം നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാവും. അതേസമയം താന്‍ ഏത് പാര്‍ട്ടിയിലാണ് ചേരുകയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറായില്ല.

