KOYILANDY DIARY

The Perfect News Portal

ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.15 മണിക്ക് പണ്ടാരയടുപ്പിന് തീപകര്‍ന്നതോടെ അനന്തപുരി യാഗഭൂമിയായി മാറി. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് ഒരുക്കിയ പണ്ടാരയടുപ്പില്‍ ക്ഷേത്ര തന്ത്രി കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി വാമനന്‍ നമ്ബൂതിരി കൊളുത്തിയ നിമിഷം തന്നെ ആറ്റുകാലും ഏഴു കിലോ മീറ്റര്‍ ചുറ്റളവിലെയും അടുപ്പുകള്‍ ഉണരുകയായിരുന്നു.

നഗരസഭയിലെ 31 വാര്‍ഡുകള്‍ പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറഞ്ഞു. സെക്രട്ടേറിയറ്റ് പരിസരം, പാളയം, വെള്ളയമ്ബലം, മ്യൂസിയം, കവടിയാര്‍, കുറവംകോണം, പട്ടം, കേശവദാസപുരം, നാലാഞ്ചിറ, മണ്ണന്തലവരെയാണ് രാവിലെ എട്ടുമണിയോടെ പൊങ്കാലക്കലങ്ങള്‍ നിരന്നത്. മറുഭാഗത്ത് ശ്രീകാര്യം വരെയും പൊങ്കാലയുണ്ട്.

പോലീസ് സുരക്ഷ മുമ്ബെന്നത്തേക്കാളും കര്‍ശനമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും നിരോധിക്കപ്പെട്ടിരിക്കുന്നു. സ്റ്റീല്‍ പാത്രങ്ങളിലാണ് ഭക്ഷണം വിളമ്ബുന്നത്. വെള്ളത്തിന് സ്റ്റീല്‍ ഗ്ലാസുകളും ഉപയോഗിക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. ഇന്ന് രാത്രി പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് നാളെ രാത്രി നടക്കുന്ന ഗുരുതി തര്‍പ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *