പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നതില്‍ ഖേദമുണ്ടെന്ന് വനം മന്ത്രി കെ രാജു

തിരുവനന്തപുരം: പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നതില്‍ ഖേദമുണ്ടെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. ജര്‍മ്മനിയില്‍ പോകുന്ന സമയത്ത് പ്രളയസാഹചര്യം ഉണ്ടായിരുന്നില്ല. ജര്‍മ്മനിയിലെത്തിയശേഷമാണ് മഴയും പ്രളയവും രൂക്ഷമായത്. അപ്പോള്‍ ജര്‍മ്മനിയില്‍നിന്നും മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കെ രാജു പറഞ്ഞു. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ രാജു ജര്‍മനിയില്‍ പോയത് വിവാദമായിരുന്നു.
ആഗസ്‌റ്റ് 16 മുതല്‍ 22വരെയാണ് ജര്‍മന്‍ സന്ദര്‍ശനം നടത്താനിരുന്നത്. പ്രശയം ശക്‌തമായതോടെ യാത്ര വെട്ടിച്ചുരുക്കി 20ന് തിരിച്ചെത്തിയിരുന്നു.

