പ്രളയബാധിതര്‍ക്ക് കമ്പിളി സൗജന്യമായി നല്‍കി ഇതരസംസ്ഥാന തൊഴിലാളി

ഇരിട്ടി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഇതര സംസ്ഥാന തൊഴിലാളി. കണ്ണൂര്‍ ആറളത്തെ നിര്‍മലാ സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് സ്‌നേഹസ്പര്‍ശവുമായി കമ്പിളി വില്‍പ്പനക്കാരന്‍ എത്തിയത്. മധ്യപ്രദേശുകാരനായ വിഷ്ണു ക്യാമ്പിലെത്തി ആളുകള്‍ക്ക് സൗജന്യമായി തന്റെ കമ്പിളി വിതരണം ചെയ്തു.
ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടപ്പെട്ട തിരൂര്‍ 110 കോളനയിലെ ആദിവാസി വിഭാഗം കഴിയുന്ന ക്യാമ്പാണിത്. 51 കമ്പിളികള്‍ അടങ്ങിയ കെട്ട് എ ഡി എം മുഹമ്മദ് അസ്ലമിന് കൈമാറിയാണ് വിഷ്ണു ഏവര്‍ക്കും മാതൃകയായത്.

