വൈക്കത്തെ മണ്‍പാത്ര നിര്‍മ്മാണമേഖല പൂര്‍ണ്ണായും തകര്‍ന്നു

കോട്ടയം: പ്രളയത്തില്‍ വൈക്കത്തെ മണ്‍പാത്ര നിര്‍മ്മാണമേഖല പൂര്‍ണ്ണായും തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ മണ്‍പാത്രങ്ങളും പണി സാധനങ്ങളും ഒഴുകിപ്പോയി. ഇവരുടെ വീടുകളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു.
മണ്‍പാത്രനിര്‍മ്മാണത്തിലുടെ ഉപജീവനം നടത്തുന്ന നിരവധി പേരെയാണ് പ്രളയം വഴിയാധാരമാക്കിയത്. പാത്രനിര്‍മ്മാണത്തിനുള്ള ചൂള മണ്ണ് ഉണ്ടാക്കിവച്ചിരുന്ന പാത്രങ്ങള്‍ എല്ലാം ഒലിച്ചുപോയി. മോട്ടോറുകളും നശിച്ചു.

ഒന്നര മാസം മുന്‍പ് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പാത്രങ്ങളെല്ലാം അടുത്തുള്ള ഗോഡൗണിലേക്ക് മാറ്റിയിരുന്നു. പക്ഷെ ഇത്തവണ ഗോഡൗണിലും വെള്ളം കയറി. തുച്ഛമായ വരുമാണ് മണ്‍പാത്രനിര്‍മ്മാണത്തിലൂടെ കിട്ടുന്നത്. ഇത് നിലച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ പരമ്ബരാഗത തൊഴിലാളികള്‍.

