പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് സാന്ത്വനവുമായി നടന്‍ മമ്മൂട്ടിയെത്തി

തൃശൂര്‍: പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് സാന്ത്വനവുമായി നടന്‍ മമ്മൂട്ടിയെത്തി. കൊടുങ്ങല്ലൂരിലേയും പരിസരങ്ങളിലേയും വിവിധ ക്യാമ്ബുകളിലാണ് മമ്മൂട്ടി തിരുവോണ ദിവസം രാവിലെ മുതല്‍ സന്ദര്‍ശനം നടത്തിയത്. ക്യാമ്ബിലെ അന്തേവാസികളോടും സംഘാടകരോടും മമ്മൂട്ടി സംസാരിച്ചു. ക്യാമ്ബിലെ എല്ലാവരോടും വിഷമങ്ങളും ദുരിതങ്ങളും ചോദിച്ച് മനസിലാക്കി.
ജീവിതം അവസാനിച്ചിട്ടില്ലെന്നും പ്രതീക്ഷയോടെ അതിജീവിക്കണമെന്നുമാണ് ഇവര്‍ക്ക് ആശ്വാസം നല്‍കി മമ്മൂട്ടി പറഞ്ഞത്. തനിച്ചായി പോയി എന്ന തോന്നല്‍ ഉണ്ടാകരുത്, ഒരു കാരണവശാലും മനസിടിഞ്ഞ് പോകരുതെന്നും മമ്മൂട്ടി ക്യാമ്ബിലെ അന്തേവാസികളോട് ആവശ്യപ്പെട്ടു. തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചത്.

അത് ഒരുമിച്ചുനിന്ന് വീണ്ടെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ ഡി.സി.സി. അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍, നടന്‍ രമേഷ് പിഷാരടി, നടനും സംവിധായകനുമായ നാദിര്‍ഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പ്രളയത്തിന് പിന്നാലെ പറവൂരിലെ ക്യാമ്ബുകളിലും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനായി മമ്മൂട്ടി എത്തിയിരുന്നു.

