പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിവാഹവേദിയില്‍ നിന്നൊരു കൈത്താങ്ങ്

തലശേരി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിവാഹവേദിയില്‍ നിന്നൊരു കൈത്താങ്ങ്. കണ്ണൂര്‍ തലശേരിയില്‍ നടന്ന ഷാഹിന്‍ ഷഫീഖ്-റിമ സെയ്ഫ് എന്നിവരുടെ വിവാഹ വേദിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി. വരന്റെയും വധുവിന്റെയും തറവാട്ടുകാര് സമാഹരിച്ച തുക സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. എ.എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് കൈമാറി.
ഒലിയത്ത് സെയ്ഫിന്റെയും ഷൈമ മാളിയേക്കലിന്റെയും മകള്‍ റിമ സെയ്ഫും മാളിയേക്കല്‍ ഷഫീഖിന്റെയും സൈദാര്‍പള്ളിക്കടുത്ത് ചെറിയിടിയില്‍ ഹസീനയുടെയും മകന് ഷാഹിന്‍ ഷഫീഖിന്റെയും വിവാഹ വേദിയാണ് സഹജീവി സ്നേഹത്തിന്റെ മാതൃകയായി മാറിയത്.നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

