പ്രളയം വിഴുങ്ങിയ ചെന്നൈയെ സഹായിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുന്നു

തമിഴ്നാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ ഒമ്പതിന് സംസ്ഥാനവ്യാപകമായി സിപിഐ എം ഹുണ്ടികപ്പിരിവ് നടത്തും. ദുരിതമനുഭവിക്കുന്ന തമിഴ് ജനതയ്ക്ക് ആശ്വാസം പകരാനുള്ള പ്രവര്‍ത്തനത്തിന്് മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
