പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി. നെഹ്റുവിന്റെ മതേതര കാഴ്ചപ്പാടിനെതിരെയും, സോഷ്യലിസ്റ്റ് ദർശനങ്ങൾക്കെതിരെയുമുള്ള കടന്നുകയറ്റങ്ങൾ തടയാനാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും, ഇതിനുള്ള സുവർണ്ണാവസരമാണ് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നെഹ്റുവിന്റെ ഇന്ത്യ എന്ന വിഷയത്തിൽ എൻ.സി.പി. സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.സി.പി.ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.റഹിം മുഖ്യ പ്രഭാഷണം നടത്തി എം.ആലി കോയ, എം.വി. സൂര്യനാരായണൻ, ടി.വി.ബാലകൃഷ്ണൻ, കെ.ടി.എം.കോയ, സി.രമേശൻ എന്നിവർ
സംസാരിച്ചു.
