KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രി പറക്കുന്നു:മലേഷ്യയ്ക്കും സിംഗപ്പൂരിനും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 മുതൽ 25 വരെ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.മലേഷ്യയിൽ 21നു പതിമൂന്നാമത് ഇന്ത്യ – ആസിയാൻ രാഷ്ട്ര ഉച്ചകോടിയിലും പത്താമതു കിഴക്കൻ ഏഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.ഈ സന്ദർശത്തിനിടയിൽ പ്രധാനമന്ത്രി ജപ്പാൻ, ചൈന, ന്യൂസീലൻഡ്, വിയറ്റ്നാം, മ്യാൻമാർ എന്നീ രാഷ്ടങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും നടത്തും.കിഴക്കുള്ള രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദർശനം.ആസിയാനിലെ പത്ത് അംഗരാഷ്ട്രങ്ങളുമായി പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണത്തിനും ചർച്ചകൾ നടത്തും. മോദി 23ന്ആണു സിംഗപ്പൂരിലെത്തുക.

Share news