പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോട്ടയത്ത് ഗാന്ധി നഗറിൽ കെവിൻ ദുരഭിമാന കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് വി. സത്യൻ ഉൽഘാടനം ചെയ്തു. എസ്.എസ്. അതുൽ പെരുവട്ടൂർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിഅഖിൽ പന്തലായനി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.പത്മനാഭൻ, ജയൻ കാപ്പാട്, അഭിൻ അശോകൻ, വിമിത്ത് എന്നിവർ സംസാരിച്ചു.

