പ്രതിഷേധ സംഗമം നടത്തി
പേരാമ്പ്ര: മലബാർ സമര രക്തസാക്ഷികളായ 387 പേരെ സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

പ്രകടനത്തിന് ആർ.കെ. മുഹമ്മദ്, എം.പി. സിറാജ്, സി.കെ. ഹാഫിസ്, സക്കീർ ഏരത്ത്മുക്ക്, നിയാസ് കക്കാട്, സയീദ് അയനിക്കൽ എന്നിവർ നേതൃത്വംനൽകി. ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്‌ഘാടനം ചെയ്തു.


