KOYILANDY DIARY

The Perfect News Portal

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ബാബരിമസ്ജിദ് പുനർ നിർമിക്കാനായി മുഴുവൻ  ജനങ്ങളും ശബ്ദമുയർത്തണമെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി നിസാം പുത്തൂർ പറഞ്ഞു. “ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും” എന്ന മുദ്രാവാക്യത്തിൽ എസ്.ഡി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് റിയാസ് പയ്യോളി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കമ്മന (SDTU ജില്ലാ പ്രസിഡണ്ട്), ഖലീൽ നന്തി (പോപ്പുലർ ഫ്രണ്ട് ഏരിയ കമ്മിറ്റി അംഗം), റസീന തോടന്നൂർ (NWF ജില്ലാ കമ്മിറ്റി അംഗം), ജസിയ കാവുംവട്ടം ( WIM മണ്ഡലം പ്രസിഡണ്ട്), ജലീൽ യു പി, ശരീഫ. കെ കെ, റസാഖ് കാട്ടിലപീടിക തുടങ്ങിയവർ സംസാരിച്ചു,  സാദിഖ് കെ. കെ. സ്വാഗതവും, മുസ്തഫ കവലാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *