പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഭക്തജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് വി.സത്യൻ ഉൽഘാടനം ചെയ്തു.
യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് അഖിൽ പന്തലായനി മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി.ജില്ല വൈസ് പ്രസിഡണ്ട് ടി.കെ.പത്മനാഭൻ, കെ.പി.മോഹനൻ, വി.കെ.മുകുന്ദൻ, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി വൈശാഖ്, ജയൻ കാപ്പാട്, ജിതേഷ് പൊയിൽക്കാവ്, അഭിൻ എന്നിവർ സംസാരിച്ചു.

