പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: സീനിയര്‍ ഡോക്ടര്‍മാരുടെ ജാതീയമായ അധിക്ഷേപങ്ങളിലും, റാഗിങ്ങിലും മനംനൊന്ത് മുംബൈയില്‍ ഡോ. പായല്‍ താഡ്വി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌എഫ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മിറ്റി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധക്കൂട്ടായ്മയില്‍ ശ്രീരാഗ്, ഗായത്രി, നീരജ എന്നിവര്‍ സംസാരിച്ചു.
മെയ് 22നാണ് മുംബൈ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിലെ ഡോക്ടറായ പായല്‍ തഡ്വിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാതീയമായ അധിക്ഷേപം മൂലമാണ് ആദിവാസി വിഭാഗക്കാരിയായ പായല്‍ ആത്മഹത്യ ചെയ്തത് എന്നാണ് അമ്മ ആബിദ താഡ്വി അടക്കമുള്ളവരുടെ പരാതി. സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍മാരായ ഭക്തി മെഹരെ, ഹേമ അഹൂജ, അങ്കിത ഖണ്ഡേല്‍വാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

