പ്രതിരോധ സേനക്ക് രൂപം നൽകും; കെ. ദാസൻ എം.എൽ.എ

കൊയിലാണ്ടി: പ്രകൃതിഷോഭം, വാഹനാപകടം, മറ്റ് ദുരന്തങ്ങൾ എന്നിവ നടക്കുമ്പോൾ അടിയന്തിര സഹായം നൽകാൻ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെ പ്രതിരോധ സേനക്ക് രൂപം നൽകുമെന്ന് കെ.ദാസൻ എം. എൽ.എ പറഞ്ഞു.
കൊയിലാണ്ടി താലൂക്ക് റെഡ്‌ക്രോസ് സൊസൈറ്റി സംഘടിപ്പിച്ച സന്നദ്ധ സേനാംഗങ്ങൾക്കുളള പരിശീലന ബാഡ്ജ് വിതരണ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി കെ. വി. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു.

മികച്ച അധ്യാപകനുളള സംസ്ഥാന ഗവൺമെന്റിന്റേയും UNESCO വിന്റേയും അവാർഡ് നേടിയ താലൂക്ക് കമ്മറ്റി അംഗം എം.ജി ബൽരാജിന് ഉപഹാരം നൽകി. തഹസിൽദാർ എൻ. റംല മുഖ്യാതിഥിയായിരുന്നു. ഡോ: ജയശ്രീ നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. കെ.ദീപു, സത്യനാഥൻ മാടഞ്ചേരി, അബ്ദുളള കട്ടയാട് എന്നിവർ സംസാരിച്ചു. എ. ഗോവിന്ദൻ സ്വാഗതവും, ആർ.സി ബ്രിജിത്ത് നന്ദിയും പറഞ്ഞു.

