പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെട്ടിക്കൊന്നെന്ന കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹെെക്കോടതി ശരിവെച്ചു

കൊച്ചി> പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെട്ടിക്കൊന്നെന്ന കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹെെക്കോടതി ശരിവെച്ചു. കണ്ണൂര്‍ തിരുവങ്ങാട് സ്വദേശി മുഹമ്മദ് അഫ്‌സലിന്‍റെ ശിക്ഷയാണ് ജസ്റ്റീസുമാരായ എ എം ഷെഫീഖ്, എ എം ബാബു എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചത്. 2004 ജനുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 18കാരിയെ വീട്ടില്‍ കയറി കൊടുവാളു കൊണ്ട് വെട്ടിക്കൊന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
തലശേരി പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ തലശേരി സെഷന്‍സ് കോടതി 2014 ഒക്ടോബറില്‍ പ്രതിയെ ജീവപര്യന്തം തടവിനും 50000 രൂപ പിഴക്കും ശിക്ഷിച്ചു. ഈ വിധിയെയാണ് പ്രതി ഹെെക്കോടതിയില്‍ ചോദ്യം ചെയ്തത്.

കേസിലെ യഥാര്‍ത്ഥ പ്രതി പെണ്‍കുട്ടിയുടെ ബന്ധുവായ മറ്റൊരാളാണെന്നും അയാളെ രക്ഷപ്പെടുത്താന്‍ തന്നെ പ്രതിയാക്കിയെന്നും പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം അംഗീകരിക്കാനാവില്ലെന്ന് ഹെെക്കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുമ്ബോള്‍ പ്രതി തന്നെയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമാണ്. തുടര്‍ന്നാണ് കീഴ്ക്കോടതി വിധി ശരിവെച്ച് ഉത്തരവായത്. പൊലിസിന് വേണ്ടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ കെെകാര്യം ചെയ്യുന്ന സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ് അംബികാ ദേവി ഹാജരായി.

