പ്രകൃതി സംരക്ഷണം ജീവിത വ്രതമാക്കിയ പാറോൽ രാജനെ ബി.ജെ.പി. ആദരിച്ചു
കൊയിലാണ്ടി: പൊതുജനം അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ സ്വന്തം പറമ്പിൽ ശേഖരിച്ച് പരിസ്ഥിതി പ്രകൃതി സംരക്ഷണം ജീവിത വ്രതമാക്കിയ പൂക്കാട് സ്വദേശി പാറോൽ രാജനെ ബി.ജെ.പി. പ്രവർത്തകർ ആദരിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വീ.കെ സജീവൻ പൊന്നാട ചാർത്തി.

ചടങ്ങിൽ ജില്ലാ ട്രഷറർ വി.കെ ജയൻ, മണ്ഡലം സമതി അംഗം പുക്കാട് മാധവൻ, വി.കെ സി ജയപ്രകാശ്, യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു. മൂന്നു മാസം കൊണ്ട് പതിനായിരത്തോളം കുപ്പികളാണ് രാജൻ തൻ്റെ സ്വന്തം പറമ്പിൽ ശേഖരിച്ചത്.

