KOYILANDY DIARY.COM

The Perfect News Portal

പോലീസ് വെരിഫിക്കേഷന്‍ എന്ന കടമ്പയില്ലാതെ പാസ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഡല്‍ഹി : പോലീസ് വെരിഫിക്കേഷന്‍ എന്ന കടമ്പയില്ലാതെ അപേക്ഷ നല്‍കുന്നവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പോലീസ് വെരിഫിക്കഷന്‍മൂലം പാസ്പോര്‍ട്ട് വൈകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. പാസ്പോര്‍ട്ട് ലഭിച്ചശേഷമാകും ഇനിമുതല്‍ പോലീസ് വെരിഫിക്കേഷന്‍. നിലവിലുള്ള രീതിയില്‍ മുന്‍ഗണനാ പ്രകാരം പാസ്പോര്‍ട്ട് വിതരണം ചെയ്യും. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പിനൊപ്പം സത്യവാങ്മൂലം നല്‍കേണ്ടായിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുകാട്ടിയാണ് സത്യവാങ്മൂലം നല്‍കേണ്ടത്. പാസ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കു സത്യവാങ്മൂലം ശരിയാണോയെന്ന് പോലീസ് പരിശോധിക്കുക.

 

Share news