പോലീസ് നോക്കിനിൽക്കെ ഹർത്താൽ അനുകുലികൾ സി.പി.ഐ (എം) ബോർഡുകൾ നശിപ്പിച്ചു

കൊയിലാണ്ടി: പോലീസ് നോക്കിനിൽക്കെ ഹർത്താൽ അനുകുലികൾ സി.പി.ഐ (എം) ബോർഡുകൾ നശിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചത്. തിരുവനന്തപുരത്ത് ആർ.എസ്സ്.എസ്സ്. കാര്യവാഹിനെ കൊലപ്പെടുത്തിയയിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സംഘപരിവാർ പ്രവർത്തകർ പ്രകടനത്തിനിടെയാണ് സംഭവം. ഐ.വൈ.എഫിന്റെയും ബോർഡുകകളും തകർത്തിട്ടുണ്ട്. സംഭവത്തിൽ സി.പി.എ.(എം) പ്രതിഷേധിച്ചു
ബി. ജെ. പി. മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ, വായനാരി വിനോദ്, ടി.കെ.പത്മനാഭൻ, കെ. വി. സുരേഷ്, കെ. പി. മോഹനൻ, ബിജു ഗോപിനാഥ് ഒ.മാധവൻ, അതുൽ പെരുവട്ടുർ അഖിൽ പന്തലായനി, ദിനേശ് എളാട്ടേരി, ഷംജിത്ത് നേതൃത്വം നൽകി. കനത്ത പോലീസ് വലയത്തിലായിരുന്നു പ്രകടനം നടന്നത്.

