പോലീസിന് നാണക്കേടായ മാലമോഷണം: പ്രതികളെ കണ്ടെത്താൻ ഊർജ്ജിത ശ്രമം

കൊയിലാണ്ടി : ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘത്തെപീടിക്കാൻ പോലീസ് ഊർജ്ജിത ശ്രമം നടത്തുന്നു കൊയിലാണ്ടി പോലീസിന് നാണക്കേടായ മാല മോഷാടാക്കളെ പിടികൂടാൻ സാധിക്കാത്തത് ക്ഷീണമാകുന്നു. കഴിഞ്ഞ മാസം 27 – ാം തിയ്യതി കൊല്ലം ഊരം കുന്നുമ്മൽ റോഡിൽ വെച്ച് ലസിത എന്ന സ്ത്രീയുടെ 5 പവൻ മാല ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചിരുന്നു. മോഷണം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ കൊയിലാണ്ടി പോലാസ് സ്‌റ്റേഷന് സമീപം പി. സി. സ്‌കൂളിന് മുൻവശത്തായി പോലീസ് സ്ഥാപിച്ച സി. സി. ടി. വി. ക്യാമറയിൽ പ്രതികൾ സഞ്ചരിക്കുന്ന ദൃശ്യം കൃത്യമായി പതിഞ്ഞിരുന്നു ഇത് പരാതിക്കാരിയായ സ്ത്രീ തിരിച്ചറിയുകയും ചെയ്തു. ഇത്ര കൃത്യമായി പ്രതികളുടെ ഫോട്ടോ തിരിച്ചറിയാൻ സാധിച്ചിട്ടും ഇവരെ പിടികൂടാൻ സാധിക്കാത്തത് പോലീസിന് ക്ഷീണമായിരിക്കയാണ്. ഇപ്പോൾ അന്വേഷണം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കയാണ് പലരിൽ നിന്നും പ്രതകളെക്കുറിച്ചുള്ള സൂചനലഭിക്കുവാൻ നെട്ടോട്ടമോടുകയാണ്. ക്രൈം നമ്പർ 1017/6 പ്രകാരം റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ കൊയിലാണ്ടി പോലീസ്‌റ്റേഷനിൽ നേരിട്ടോ ഫോൺ മുഖാന്തരമോ ബന്ധപ്പെടണമെന്ന് അറിയിച്ചിരിക്കുന്നു.
0496 2620 236, 9497987193 എന്ന നമ്പറുകലിൽ ബന്ധപ്പെടേണ്ടതാണ്.
