പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരികെ പിടിച്ചു

എടക്കര: പോത്തുകല്ല് ഗ്രാമപഞ്ചായത്ത് വീണ്ടും എല്‍ഡിഎഫ് ഭരിക്കും. ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച സി കരുണാകരന്‍ പിള്ള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാര്‍ത്ഥി സുലൈമാന്‍ ഹാജിയെ 8 നെതിരെ 9 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം.
കോണ്‍ഗ്രസിന്റെ ജില്ലാ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കരുണാകരന്‍പിള്ള കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് അടുത്തിടെ സിപിഐ എംല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. 17 വാര്‍ഡുകളുള്ള പോത്ത് കല്ലില്‍ 9 അംഗങ്ങളുടെ പിന്തുണയോടെ യു ഡി എഫിനെ നയിച്ചത് കരുണാകരന്‍ പിള്ളയായിരുന്നു. ഇതിനിടെ ഞെട്ടിക്കുളം വാര്‍ഡില്‍ കോണ്‍ഗ്രസ് അംഗം താരയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ രജനിയുടെ വിജയം കോണ്‍ഗ്രസിന്റെ 20 വര്‍ഷത്തെ ഭരണത്തിന് അറുതി വരുത്തി എല്‍ഡിഎഫിലെ സി സുഭാഷ് പ്രസിന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് പോത്ത് കല്ല് വാര്‍ഡിലെ അംഗം എല്‍ഡിഎഫിന്റെ സുലൈമാന്‍ ഹാജി യുഡിഎഫി നൊപ്പം ചേര്‍ന്നു. ഇതോടെ പ്രസിഡന്റ് സുഭാഷും രാജിവച്ചു. പിന്നീടാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കരുണാകരന്‍ പിള്ള സി പി ഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ച് വാര്‍ത്താക്കുറിപ്പിറക്കിയത്.

ഇതോടെ പഞ്ചായത്തില്‍ വീണ്ടും എല്‍ ഡി എഫി ന് 9 അംഗ ഭൂരിപക്ഷമായി. തുടര്‍ന്ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് എല്‍ഡിഎഫ് പഞ്ചായത്തില്‍ ഭരണം തിരികെ പിടിച്ചത്.

