പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചു കൊണ്ടിരുന്ന വില്ലേജ് ഓഫീസര്‍ പിടിയില്‍

തിരുവനന്തപുരം: പൊന്‍മുടി വയര്‍ലസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി മദ്യപിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. തിരുവല്ലം വര്‍ക്കല വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. തിരുവല്ലം വില്ലേജ് ഓഫീസര്‍ മനോജ്, വര്‍ക്കല വില്ലേജ് ഓഫീസര്‍ ജോജോ സത്യദാസ്, ഇബ്‌നു നാസര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
വീഴ്ച വരുത്തിയ ശ്യാം, സതീഷ് എന്നീ സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌ഐമാരായ റെജി, അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ടെലികമ്മ്യൂണിക്കേഷന്‍ എസ്പി നടപടിക്ക് ശുപാര്‍ശ ചെയ്തു.

