KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം അലങ്കോലപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി. പി.ടി.എ. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. പ്രവേശന കവാടത്തിൽ ബാനർ സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു. സ്കൂളിലെ എസ്.എഫ്.ഐ.പ്രവർത്തകർ മാറ്റിയെങ്കിലും ഏരിയാ, പ്രവർത്തകർ എത്തിയാണ് മർദിച്ചതെന്ന് പി.ടി.എ. പറഞ്ഞു.
സ്ക്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റണമെന്ന് സ്കൂൾ അധികാരികൾ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം. പി.ടി.എ. പ്രസിഡണ്ട് രാകേഷിനെ പ്രവർത്തകർ കയ്യേറ്റം ചെയ്തായും പരാതിയിൽ പറയുന്നു. സി.പി.എം. മുതിർന്ന നേതാക്കൾ വിഷയത്തിൽ ഇടപെട്ടെങ്കിലും വഴങ്ങാൻ എസ്.എഫ്.ഐ. പ്രവർത്തകർ തയ്യാറായില്ലന്നാണ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.