പൊയിൽക്കാവ് യു.പി. സ്കൂളിൽ “യെല്ലോ കളർഫെസ്റ്റ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് യു.പി. സ്കൂൾ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബ് ബുധനാഴ്ച “യെല്ലോ കളർഫെസ്റ്റ്” സംഘടിപ്പിച്ചു. ‘മഞ്ഞത്തിളക്കം’ എന്ന പേരിലൊരുക്കിയ പ്രദർശനത്തിൽ മുഴുവൻ കുട്ടികളും അവരുടെ മഞ്ഞനിറത്തിലുള്ള കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ എന്നിവയും പഴവർഗങ്ങൾ ഉൾപ്പെടെയുള്ളവയും കൊണ്ടുവന്നു പ്രദർശിപ്പിച്ചു. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കുട്ടികളെത്തിയത്. ചിത്രകലാ അധ്യാപകൻ സൂരജ്കുമാർ, പ്രധാനാധ്യാപിക ആർ. രോഷ്നി എന്നിവർ കുട്ടികൾക്ക് ആശംസ നേർന്നു.

