KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര മഹോൽസവത്തിന് ചൊവ്വാഴ്ച രാത്രി കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ആദ്യം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും കൊടിയേറി. കൊടിയേറ്റത്തിന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.

  • 15-ന് ബുധനാഴ്ച വൈകീട്ട’ ഏഴു മണിക്ക് കടമ്പൂർ രാജകുമാരനും സംഘത്തിന്റെയും നാദലയം കുറുകുഴൽ കച്ചേരി, രാത്രി 7.30-ന് തായമ്പക, 8.30-ന് ഗസൽ സന്ധ്യ.
  • 16-ന് രാത്രി എട്ടിന് ദ്വാദശ തായമ്പക, 8.30-ന് ഗാനമേള.
  • 17-ന് രാത്രി എട്ടിന് തായമ്പക (ചിറയ്ക്കൽ നിധീഷ്) 8.30-ന് നാടകം (അവനവൻ തുരുത്ത്)
  • 18-ന് 12 മണിക്ക് ഓട്ടൻ തുളളൽ, ചാക്യാർ കൂത്ത്, 3.30-ന് വൈക്കം കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വനമധ്യത്തിൽ പാണ്ടിമേളം. രാത്രി ഏഴ് മണിക്ക് ഇരട്ടതായമ്പക-കലാമണ്ഡലം ശിവദാസ്, വൈക്കം കൃഷ്ണദാസ്, 7.30-ന് നൃത്തപരിപാടി.
  • 19-ന് രാവിലെ എട്ട് മണിക്ക് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, ചാക്യാർകൂത്ത്, 10.30-ന് വനമധ്യത്തിൽ പാണ്ടിമേളം. കലാമണ്ഡലം ബലരാമന്റെ നേതൃത്വത്തിൽ നടക്കും മേളത്തിൽ പ്രമുഖ വാദ്യകലാകാരൻമാർ അണിനിരക്കും. 12.30-ന് പ്രസാദഊട്ട്, വൈകീട്ട് മൂന്ന് മണിമുതൽ ആഘോഷ വരവുകൾ, 6.30-ന് ആലിൻകീഴ് മേളം, വെടിക്കെട്ട് എന്നിവ ഉണ്ടാകും. പുലർച്ചെ രുധിരക്കോലത്തോടെ ഉൽസവം സമാപിക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *