പൊയിൽക്കാവ് ടൗൺ ശുചീകരിച്ചു

കൊയിലാണ്ടി: സംസ്ഥാ നത്ത് ഡെങ്കിപനി വ്യാപകമാകുന്നതിനെതിരെ സർക്കാർ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും നാട്ടുകാരുടേയും സഹായത്തോടെ നടത്തുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പൊയില്‍ക്കാവ് ടൗണ്‍ ശുചീകരിച്ചു.
കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ. ഗീതാനന്ദന് വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നല്കി.

